X

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ

വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രികട് ആന്‍ഡ് സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 10നാണ് പത്മാലയത്തില്‍ കേശവന്‍,ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് അയല്‍വാസിയായ അര്‍ജുന്‍ അധ്യാപക ദമ്പതികളെ വെട്ടികൊലപ്പെടുത്തിയത്.

ഇരുവരും മരിക്കുമെന്നുറപ്പായപ്പോള്‍ മോഷണശ്രമം ഉ പേക്ഷിച്ച് അര്‍ജുന്‍ രക്ഷപെടുകയിരുന്നു.കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്. മോഷണം പോയ ഫോണാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യയ്യലിനു ശേഷം അര്‍ജുന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കൊലപാതക ശേഷം വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിങ്കെിലും വീടിനു പിറകിലുളള പഴയ രീതിയിലുളള ഒരു ജനലിന്‌റെ രണ്ട് അഴികള്‍ എടുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.വയോധിക ദമ്പതികള്‍ക്ക് കത്തികൊണ്ട് കുത്ത് കിട്ടിയത് വച്ചു നേക്കുമ്പേള്‍ പ്രതി ഇടംകയ്യനാകാനാണ് സാധ്യത എന്ന പൊലീസ് അനേ്വഷിച്ചിരുന്നു.

പഴുതടച്ച അന്വേഷണമായിരുന്നു പൊലീസിന്റേത്. വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയതെന്ന് പൊലീസ്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചുവെന്നാണു മൊഴി.

മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോഴാണു പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടത്. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപെടുകയായിരുന്നെന്നു അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു.

webdesk13: