X

പ്രതിയുടെ എടിഎം കാര്‍ഡുപയോഗിച്ച് പണമെടുത്തെന്ന് ആരോപണം; കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡയിലെടുത്തു

കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി പൊലീസാണ് കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്. കര്‍ണാടക വൈറ്റ് ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണിവര്‍.

പ്രതിയെ പിടികൂടാന്‍ വന്ന സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസെടുക്കുന്നതിലേക്ക് പൊലീസ് നീങ്ങിയേക്കുമെന്നാണ് സൂചന.

കര്‍ണാടകയിലെ വൈറ്റ്‌ഫോര്‍ട്ട് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നത്.

 

webdesk14: