മുഖ്യമന്ത്രിയുടെ വാഹനത്തിന് മാര്‍ഗ തടസം സൃഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേള്‍വി പരിമിതിയുള്ളതും സംസാരശേഷിയില്ലാത്തവരുമായ നാല് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹന വ്യൂഹം ഹോണ്‍ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടര്‍ന്നാണ് ചടയമംഗലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കേള്‍വി പരിമിതി ഉണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇവരെ വിട്ടയച്ചു. തിരുവനന്തപുരം ആക്കുളം നിഷിലെ വിദ്യാര്‍ഥികളാണ് ഇവര്‍.നിഷിലെ അധികൃതര്‍ക്കൊപ്പമാണ് ഇവരെ വിട്ടയച്ചത്.