X
    Categories: More

മതവികാരം വ്രണപ്പെടുത്തിയെന്ന് ആക്ഷേപം;’ടര്‍ക്കിഷ് തര്‍ക്കം’ തിയറ്ററില്‍ നിന്ന് പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍

മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപത്തെ തുടര്‍ന്ന് ലുക്ക്മാന്‍ നായകനായ ടര്‍ക്കിഷ് തര്‍ക്കം തിയറ്ററില്‍ നിന്ന് പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍. മുസ്ലീം കബറടക്ക പശ്ചാത്തലവും അതുമായി ബന്ധപ്പെട്ട ഇടപെടലുമാണ് സിനിമയുടെ ഉള്ളടക്കം. തെറ്റിദ്ധാരണ മാറ്റി സിനിമ വീണ്ടും പ്രേക്ഷരിലെത്തിക്കാനാകും എന്നാണ് പ്രതീക്ഷയെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി

നവംബര്‍ 22നാണ് ടര്‍ക്കിഷ് തര്‍ക്കം റിലീസ് ചെയ്തത്. നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്. ലുക്മാന്‍, സണ്ണി വെയ്ന്‍,ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് എന്നിവര്‍ സഹതാരങ്ങളാണ്.

‘ഓര്‍ക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന ദിവസം’ എന്നുള്ള മുഖവുരയോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഒരു മരണത്തിലാണ് സിനിമയുടെ തുടക്കം. ഖബറില്‍ മൂടപെട്ടൊരു യുവാവിന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.

webdesk17: