X
    Categories: keralaNews

പോക്‌സോ കേസ് പ്രതി; സി.പി.എം ഗെയിം പുറത്ത്‌

മലപ്പുറം: പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറത്തെ സി.പി.എം നേതാവും മുന്‍നഗരസഭാ കൗണ്‍സിലറും മുന്‍ അധ്യാപകനുമായ കെ.വി ശശികുമാറിനെ സംരക്ഷിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നതായി ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്നെ തന്നെ ശശിക്കെതിരെ നിരന്തരം പരാതികള്‍ ഉയര്‍ന്നിട്ടും അന്നെല്ലാം സംരക്ഷിച്ച പാര്‍ട്ടി തൃക്കാക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന സംസ്ഥാന കമ്മിറ്റിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പ്രത്യക്ഷമായുള്ള സംരക്ഷണം ഒഴവാക്കിയതെന്നാണ് സൂചന. വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണങ്ങള്‍ക്കൊന്നും പോവരുതെന്നും ജില്ലാ കമ്മിറ്റിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

30 വര്‍ഷത്തോളമായി അറുപതോളം വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ശശിക്കെതിരെ ഉയര്‍ന്ന പരാതി. ഈ കാലയളവില്‍ പാര്‍ട്ടി ഘടകങ്ങളില്‍ വരെ പരാതി ഉയര്‍ന്നിട്ടും ശശിയെ തുടക്കം മുതല്‍ സംരക്ഷിക്കുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. നഗരസഭയിലുള്ള അധ്യാപകനും സി.പി.എം നേതാവും മന്ത്രിയുടെ സ്റ്റാഫുമെല്ലാമായിട്ടുള്ള നേതാവാണ് അന്ന് ശശിക്ക്് തുണയായത്. തുടര്‍ന്നും പലതവണ ശശിക്കെതിരെ പരാതി ഉയര്‍ന്നിട്ടും പാര്‍ട്ടി എല്ലാം ഒതുക്കിതീര്‍ക്കുകയായിരുന്നു. കെ.വി ശശികുമാര്‍ വിരമിച്ച വിവരം പങ്കുവെച്ച് അദ്ദേഹം തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതുമുതലാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഇതില്‍ വന്ന കമന്റാണ് ശശി മാസ്റ്ററുടെ പീഡന കഥകള്‍ വീണ്ടും ചര്‍ച്ചയാകാന്‍ കാരണം. എന്നാല്‍ അന്നും സി.പി.എം പാര്‍ട്ടിയും നേതൃത്വവും ശശികുമാറിനെതിരെ നടപടിയെടുക്കാന്‍ തയാറായില്ല.

Chandrika Web: