X

ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് കോടതി

 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടന്ന് കോടതി നിരീക്ഷിച്ചു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടേക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയത്. ബിഷപ്പിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീ ബിഷപ്പിനെതിരെ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഉന്നത പദവി വഹിച്ചിരുന്നയാളാണ് പ്രതി എന്നതിനാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെട്ടേക്കാം.

chandrika: