X
    Categories: indiaNews

രാജ്യത്ത് മതത്തിന്റെ പേരില്‍ കടുത്ത വിവേചനം നേരിടുന്നത് മുസ്്ലിംകളെന്ന് സര്‍വേ റിപ്പോര്‍ട്ട്

Muslims attend Eid al-Fitr prayers to mark the end of the holy fasting month of Ramadan in Panama City, Panama June 15, 2018. REUTERS/Carlos Lemos - RC1BA35018F0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ മറ്റുള്ളവരില്‍ നിന്നും കടുത്ത വിവേചനം നേരിടുന്നത് മുസ്്‌ലിംകളെന്ന് സി.എസ്.ഡി.എസ് സര്‍വേ റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്) 18 സംസ്ഥാനങ്ങളിലായി 18 മുതല്‍ 34 വയസ് വരെ പ്രായമുള്ള 6,277 പേരില്‍ ഈ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

‘ഇന്ത്യന്‍ യൂത്ത്: ആപ്പിറേഷന്‍സ് ആന്‍ഡ് വിഷന്‍ ഫോര്‍ ദ ഫ്യൂച്ചര്‍’ എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മതന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനികളും സിഖുകാരും ഇന്ത്യയിലെ സാമുദായിക സംഘര്‍ഷങ്ങളില്‍ കടുത്ത നിരാശയാണ് രേഖപ്പെടുത്തുന്നത്. സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം മുസ്‌ലിംകളും തങ്ങള്‍ മതത്തിന്റെ പേരില്‍ വിവേചനം നേരിട്ടതായി വ്യക്തമാക്കുന്നു. 18 ശതമാനം ക്രിസ്ത്യാനികളും എട്ട് ശതമാനം സിഖുകാരം മതത്തിന്റെ പേരില്‍ വിവേചനം നേരിട്ടതായി വ്യക്തമാക്കുന്നു. മതത്തിന്റെ പേരില്‍ വിദ്വേഷവും ആള്‍ക്കൂട്ട കൊലയും വര്‍ധിക്കുകയും പുതിയ പൗരത്വ നിയമം നടപ്പിലാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മതസൗഹാര്‍ദത്തിന് കോട്ടം തട്ടുമോ എന്ന ചോദ്യത്തിന്31 ശതമാനം ക്രിസ്ത്യാനികളും 33 ശതമാനം മുസ്്‌ലിംകളും 33 ശതമാനം സിഖുകാരും സ്ഥിതി വഷളാവുമെന്ന് പറയുമ്പോള്‍ 19 ശതമാനം ഹിന്ദുക്കളും ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്.

സര്‍വേയില്‍ കണ്ടെത്തിയ മറ്റൊരു പ്രധാന കണ്ടെത്തല്‍ മുസ്‌ലിംകള്‍ക്കിടയില്‍ മതപരമായ വിശ്വാസങ്ങളില്‍ കാര്യമായ ഇടിവു സംഭവിക്കുന്നുവെന്നതാണ്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ മുസ്ലിംകള്‍ക്കിടയില്‍ വലിയ ഇടിവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ 85 ശതമാനം മുസ്ലിം യുവാക്കളും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭാഗമായിരുന്നു. എന്നാല്‍ 2021ല്‍ ഇത് 79 ശതമാനമായി കുറഞ്ഞു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കണക്കില്‍ ഹിന്ദുക്കളില്‍ നാല് ശതമാനവും ക്രിസ്ത്യാനികളില്‍ രണ്ട് ശതമാനവും സിഖുകാരില്‍ ഒരു ശതമാനവും ഇടിവുണ്ടായപ്പോള്‍ മുസ്്‌ലിംകളില്‍ ആറ്് ശതമാനമാണ് ഇടിവുണ്ടായത്.

Test User: