അല്‍ ഗയ്‌ലില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ 42കാരനായ ഏഷ്യന്‍ വംശജന്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ ഉള്‍റോഡില്‍ ട്രക്കിനെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നുവെന്ന് റാക് പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹ്മദ് അല്‍ദീം അല്‍ നഖ്ബി പറഞ്ഞു. ഓപറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചയുടന്‍ പാരാ മെഡിക്കല്‍ സംവിധാനങ്ങളോടെ ആംബുലന്‍സും പൊലീസ് സേനയും സംഭവ സ്ഥലത്തത്തെി. യാത്രക്കാരനായ ഏഷ്യന്‍ വംശജന്‍ സംഭവ സ്ഥലത്ത് മരിച്ചിരുന്നു.
ഡ്രൈവറെയും മറ്റൊരു യാത്രക്കാരനെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 42കാരന്റെ മൃതദേഹം റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
അമിത വേഗവും ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതുമാണ് റാസല്‍ഖൈമയില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. രണ്ടു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ അതീവ ഗുരുതരാവസ്ഥലയില്‍ കഴിഞ്ഞിരുന്ന വിനു രവീന്ദ്രന്റെ നിലയില്‍ ചെറിയ തോതില്‍ മാറ്റം ഉള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നുണ്ട്.