X

കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മണിപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു

കോട്ടയം സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മണിപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു. മണിപ്പാൽ കസ്തൂർബ മെഡിക്കൽകോളജിലെ എം.എസ്. വിദ്യാർഥി കോട്ടയം ആർപ്പൂക്കര ഏറത്ത് അദ്വൈതം വീട്ടിൽ ഡോ. എ. ആർ. സൂര്യ നാരായണനാണ് (26 ) മരിച്ചത്. ഇന്ന് പുലർച്ചെ യാണ് അപകടമുണ്ടായത്.
സൂര്യ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.ബാങ്ക് ഓഫ് മഹാരാഷട്ര മാനേജിങ് ഡയറക്ടറും, സി. ഇ. ഒ. യുമായ എ.എസ്. രാജീവിൻ്റെയും,ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജർ & സോണൽ മാനേജർ ടി.എം മിനിയുടെയും മകനാണ്.

webdesk15: