X
    Categories: indiaNews

പച്ചക്കറി കയറ്റി അമിതവേഗതയിൽ വന്ന ലോറിയിടിച്ച് മൂന്ന് ആനകൾ ചത്തു

ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് മൂന്ന് ആനകൾ ചത്തു.റോഡ് മുറിച്ചുകടക്കുകയായിരുന്ന ആനകളെയാണ് ആനകളെയാണ് ലോറിയിടിച്ചത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിലാണ് അപകടം. രണ്ടു കുട്ടിയാനകളും ഒരു വലിയ ആനയുമാണ് ചത്തത് . അമിത വേഗതയിൽ കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ആനകളിൽ ഇടിക്കുകയായിരുന്നു. ആനകളെ ഇടിച്ച ലോറിയുടെ മുൻവശത്തിനും കേടുപാടുകൾ സംഭവിച്ചു.

 

webdesk15: