വെള്ളച്ചാട്ടം കാണാനെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരക്കൊമ്പ് തലയില്‍ വീണ് മരിച്ചു. ചെന്നൈ സ്വദേശിനി ബെമിന (15) ആണ് മരിച്ചത്. തേനി ജില്ലയിലെ കമ്പത്തിനു അടുത്തുള്ള ചുരുളി വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു പെണ്‍കുട്ടി.
വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം വെള്ളച്ചാട്ടത്തില്‍ കുളികഴിഞ്ഞ് തിരിച്ച് പോകാനായി വാഹനടുത്തേക്കു പോവുമ്പോഴാണ് മരക്കൊമ്പ് ബെമിനയുടെ തലയിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തു തന്നെ മരിച്ചു.