ബീച്ച് കാണാനെത്തിയ വിദ്യാര്‍ഥിയെ കടലില്‍ കാണാതായി

പഴയങ്ങാടി: മദ്രസാധ്യാപകനും സഹപാഠികള്‍ക്കുമൊപ്പം ബീച്ച് കാണാനെത്തിയ വിദ്യാര്‍ഥിയെ കടലില്‍ കാണാതായി. കല്ല്യാശ്ശേരി ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സാബിത്തി(13)നെയാണ് കടലില്‍ കാണാതായത്. ഇന്നലെ ഉച്ചകഴിഞ്ഞ് പുതിയങ്ങാടി ചൂട്ടാട് കടപ്പുറത്തെത്തിയതായിരുന്നു സാബിത്ത് ഉള്‍പ്പെടെ ഒന്‍പതംഗ സംഘം. മാങ്ങാട് മദ്രസയിലാണ് സാബിത്ത് പഠിക്കുന്നത്. പൊലീസും തീരക്ഷാ സേനയും മത്സ്യതൊഴിലാളികളും തെരച്ചില്‍ നടത്തുകയാണ്.

web desk 1:
whatsapp
line