Categories: local

തിക്കോടി കല്ലകത്ത് ബീച്ചിലെ അപകട മരണം; അധികാരികൾക്ക് താക്കീതായി യൂത്ത് ലീഗ് മാർച്ച്

കൊയിലാണ്ടി: തിക്കോടി കല്ലകത്ത് ബീച്ചിലെ അപകട മരണത്തിന് ഉത്തരവാധി സ്ഥലം എം എൽഎയും പഞ്ചായത്ത് ഭരണ സമിതിയാണെന്നും യൂത്ത് ലീഗ് ജില്ലാ സിക്രട്ടറി സമദ് നടേരി.തീരദേശത്തോട് എം എൽ എ മുഖം തിരിഞ്ഞ് നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മുസ്‌ലിം യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി തിക്കോടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം കേന്ദ്രങ്ങളിൽ മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കേണ്ടത് സർക്കാരിന്റെയും സ്ഥലം MLA യുടെയും പഞ്ചായത്തിന്റെയും ഉത്തരവാദിത്വമാണ്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി മാത്രമാവരുത് സംവിധാനങ്ങൾ അത് സഞ്ചാരികളുടെ ജീവന് സുരക്ഷ നൽകാൻ കൂടി പ്രവർത്തിക്കണമെന്ന് യൂത്ത് ലീഗ് പ്രതിഷേധമാർച്ച് ആവശ്യപ്പെട്ടു. ദിനം പ്രതി ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തിയെന്ന് കൊട്ടിഘോഷിക്കുന്ന വകുപ്പ് മന്ത്രിയും പ്രഖ്യാപനങ്ങൾ മാത്രം നടത്തി പോകുന്ന എം എൽ എയും ഉത്തരവാദിത്വം മറന്ന പഞ്ചായത്തും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും യൂത്ത് ലീഗ് ആരോപിക്കുന്നു.
കല്ലകത്ത് ബീച്ചിലെ അപകട മരണത്തിന്റെ പശ്ചാത്തലത്തിൽ അധികാരികൾ നിസ്സംഗത തുടരുകയാണെങ്കിൽ സമരം ശക്തമാക്കുമെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

കെ കെ റിയാസ് അധ്യക്ഷത വഹിച്ചു. എൻ പി മമ്മദ് ഹാജി,പി പി കുഞ്ഞമ്മദ്,ബി വി സറീന,മന്നത്ത് മജീദ്,ഹാഷിം കോയ തങ്ങൾ,പി വി അസീസ്,എസ് എം ബാസിത് തുടങ്ങിയവർ സംസാരിച്ചു. എ സി സുനൈദ്,പി കെ മുഹമ്മദലി,എ വി സകരിയ്യ,ബാസിത് കൊയിലാണ്ടി,അൻവർവലിയമങ്ങാട്,സാലിം മുചുകുന്ന്,ജലീൽ പി വി,ജാസിദ് പള്ളിക്കര,സുഫാദ് പയ്യോളി,സവാദ് പയ്യോളി,ഷിബിൽ പുറക്കാട് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
ഫാസിൽ നടേരി സ്വാഗതം പറഞ്ഞു. ഷഫീഖ് തിക്കോടി നന്ദി രേഖപ്പെടുത്തി.

webdesk14:
whatsapp
line