X

വാഹനാപകടത്തിൽ ഗുരുതരമായി പരിക്ക്; യുവതിക്ക് 50.69 ലക്ഷം രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ യുവതിക്ക് 50,69,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. വളാഞ്ചേരി എം.ഇ.എസ് കോളേജിൽ ഗസ്റ്റ് ലക്ചററായിരുന്ന വളാഞ്ചേരി സ്വദേശി പ്രിമയ്ക്കാണ് നഷ്ടപരിഹാരം നൽകാൻ തിരൂർ മോട്ടോർ ആക്സിഡൻറ്‌ ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജി വിധിച്ചത്.

2017 ജനുവരി 25-ന് വൈകീട്ട് ജോലികഴിഞ്ഞ് സ്കൂട്ടറിൽ പോകുമ്പോൾ വളാഞ്ചേരി കോട്ടപ്പുറം സ്കൂളിന് മുൻപിൽവെച്ച് ഗുഡ്സ് വാഹനം തട്ടിയാണ് പരിക്കേറ്റിരുന്നത്. പെരിന്തൽമണ്ണ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്.

webdesk14: