X

എഎസ്പിയായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ അപകടം; ഐപിഎസ് ഓഫീസര്‍ മരിച്ചു

കര്‍ണാടകയില്‍ എഎസ്പിയായി ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെ അപകടത്തില്‍ പെട്ട് ഐപിഎസ് ഓഫീസര്‍ മരിച്ചു. പ്രബോഷണറി ഐപിഎസ് ഓഫീസറാണ് മരിച്ചത്. മധ്യപ്രദേശ് സ്വദേശിയും 2023 കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനുമായ ഹര്‍ഷ് ബര്‍ധന്‍ (25) ആണ് മരിച്ചത്.

വാഹനം ഓടിച്ചിരുന്ന കോണ്‍സ്റ്റബിള്‍ മഞ്‌ജേ ഗൗഡയെ ഗുരുതര പരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഔദ്യോഗിക വാഹനത്തില്‍ മൈസൂരുവില്‍ നിന്ന് ഹാസനിലേക്ക് പോകുന്ന വഴിമദ്ധ്യേ ആണ് അപകടം.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഹര്‍ഷ് ബര്‍ധനെ വിദഗ്ദ ചികിത്സകള്‍ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുവരാനിക്കെ ആയിരുന്നു അന്ത്യം. വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്തുള്ള മരത്തിലും അടുത്തുള്ള വീടിന്റെ മതിലിലും ഇടിച്ചായിരുന്നു ജീപ്പ് നിന്നത്.

മധ്യപ്രദേശിലെ ദോസര്‍ സ്വദേശിയാണ് ഹര്‍ഷ് ബര്‍ധന്‍.

 

 

webdesk17: