ശബരിമലയില്‍ കതിന അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി എം ആര്‍ ജയകുമാര്‍ (47) മരിച്ചു. 70% ത്തോളം പൊള്ളലേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
മാളികപ്പുറം അന്നദാന മണ്ഡപത്തിന് സമീപത്തെ വെടിപ്പുരയിലാണ് അപകടം ഉണ്ടായത്. വെടിമരുന്ന് നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം പരിക്കേറ്റ അമല്‍, രജീഷ് എന്നിവരും ആശുപത്രിയില്‍ ചികിത്സയിലാണ്.