തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. എറണാകുളം എടവനക്കാട് സ്വദേശി ഷിഹില്‍ (30) ആണ് മരിച്ചത്. അപകടത്തില്‍ ഷിഹിലിന്റെ ഭാര്യ ജെസിലയ്ക്ക് (26) ഗുരുതരമായി പരിക്കേറ്റു. ജെസിലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് എടവിലങ്ങ് കുഞ്ഞയിനിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോയിലും പിന്നീട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ ഷിഹിലിനെ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ വീട്ടിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയില്‍
Related Post