മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി

മഹാകുംഭമേളയ്ക്കിടെയുണ്ടായ അപകടത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ വ്യക്തതയില്ലെന്ന് നിരീക്ഷിച്ചാണ് തള്ളിയത്. കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേര്‍ മരിച്ചിരുന്നു. അപകടത്തിന് ഉത്തരവാദികളായ വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

മഹാകുംഭമേള നടന്ന പ്രയാഗ്രാജിലെ ത്രിവേണി ഘട്ടില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപടകം. സംഭവത്തില്‍ 30 പേര്‍ മരിച്ചു. 90 ലധികം ആളുകള്‍ക്ക് പരുക്കേറ്റിരുന്നു. വിഐപി സന്ദര്‍ശനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു.

webdesk18:
whatsapp
line