X

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചു കയറി അപകടം; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിൽ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി പത്ത് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവ‌ർക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവറുടെ നില അതീവ ​ഗുരുതരമാണ്.

കോൺക്രീറ്റ് ബീം തകർത്ത് ബസ് കടക്കുള്ളിൽ പ്രവേശിക്കുകയായിരുന്നു. രണ്ട് ഇരുചക്രവാഹനങ്ങളും ബസിന്‍റെ അടിയിൽപ്പെട്ടു. കഴിഞ്ഞ നാലു ദിവസത്തിനിടെ കൊടുവള്ളി മദ്രസ ബസാറിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

 

webdesk14: