യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണ് അപകടം; 17 കാരന് പരിക്ക്

കോട്ടയത്ത് പള്ളിപെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതില്‍ അടര്‍ന്നു വീണുണ്ടായ അപകടത്തില്‍ പതിനേഴുകാരന് പരിക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലന്‍ ബിജുവിനാണ് പരിക്കേറ്റത്. ബന്ധുവിനോടൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെയായി നില്‍ക്കുകയായിരുന്നു അലന്‍. ഇതിനിടെയാണ് വാതില്‍ അടര്‍ന്ന് ദേഹത്തേക്ക് വീണത്.

തലയ്ക്ക് പരിക്കേറ്റ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി മെട്രോപൊളിറ്റന്‍ പള്ളി തിരുനാളിന്റെ ഭാഗമായാണ് യന്ത്ര ഊഞ്ഞാല്‍ ഒരുക്കിയത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ഓപ്പറേറ്ററെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

webdesk17:
whatsapp
line