X

പെരുന്നാള്‍ ദിവസം ഉമ്മയോട് ഫോണില്‍ സംസാരിക്കവെ വാഹനാപകടം; യുവാവ് മരിച്ചു

പെരുന്നാള്‍ ദിവസം റോഡരികില്‍ ഉമ്മായോട് ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച് വളാഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകന്‍ വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ടി.ടിപ്പടി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്.

ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതാണ്. തിരികെ വരുമ്പോള്‍ റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ച് നില്‍ക്കവെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അബൂദബി എലംകോ കമ്പനിയില്‍ ജോലി ചെയ്യുന്ന ജസീം ദുബൈ റാഷിദിയയിലാണ് താമസം. ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയില്‍ സൂക്ഷിച്ച മയ്യിത്ത് നാട്ടിലെത്തിക്കാന്‍ നടപടി പുരോഗമിക്കുന്നു.

webdesk14: