കൊല്ലം: കൊല്ലം തെന്മല ഉറുകുന്നില്‍ പിക് അപ്പ് വാഹനം നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികള്‍ മരിച്ചു. ഉറുകുന്ന് സ്വദേശികളായി ശ്രുതി (11) കെസിയ (13)എന്നിവരാണ് മരിച്ചത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തില്‍ മരിച്ച ശ്രുതിയുടെ സഹോദരിയെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.