X

തൃശ്ശൂരില്‍ റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവ എഞ്ചിനീയര്‍ മരിച്ചു

തൃശൂര്‍ പുറ്റേക്കരയില്‍ റോഡരികില്‍ പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പുറ്റേക്കര സ്വദേശി അരുണ്‍കുമാറാണ് ചികിത്സക്കിടയില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരണം സംഭവിക്കുകയായിരുന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമികനിഗമനം.

യുവാവിന്റെ മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. അരുണിന്റെ തലയിലും മുഖത്തും പരിക്കേറ്റ പാടുകളും മുറിവുകളും ഉണ്ട്. മരണം കൊലപാതകമാണൊ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അര്‍ധരാത്രി 12 മണി സമയത്താണ് യുവാവ് പുറ്റേക്കര എത്തിയതെന്നാണ് വിവരം. സംഭവസ്ഥലം പോലീസും ഫോറന്‍സിക് സംഘവും പരിശോധന നടത്തിയതില്‍ വാഹനാപടമോ മറ്റോ സംഭവിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

webdesk14: