കൊല്ലത്ത് രണ്ടിടങ്ങളിലായി വാഹനാപകടങ്ങളില്‍ 3 പേര് മരിച്ചു. മങ്ങാട് പാലത്തിനു സമീപം കാറുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കായംകുളം കണ്ടല്ലൂര്‍ സ്വദേശിനി ഡോ.മിനി ഉണ്ണികൃഷ്ണന്, കാറിന്റെ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മിനിയുടെ മരുമകളും ഒന്നര വയസ്സുള്ള ചെറുമകളുമാണ് പരിക്കേറ്റ് കൊല്ലം സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തില്‍ കൊല്ലം കലക്ടറേറ്റിലെ ജീവനക്കാരന് മരിച്ചു. ജില്ലാ കലക്ടറുടെ ഓഫീസിലെ ജൂനിയര്‍ റിസോഴ്സ് പേഴ്സണ്‍ (ജെആര്‍പി) രഞ്ജിത്താണ് മരിച്ചത്. നിര്‍മ്മാണത്തിലിരിക്കുന്ന ഓടയില്‍ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.