X

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചയാള്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു

കാസര്‍ഗോഡ്: റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചയാള്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. ദേര്‍ഞ്ചാല്‍ സ്വദേശി നവാഫ് ആണ് അപകടത്തില്‍പ്പെട്ട് മരിച്ചത്.

കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിക്കുന്നതിനിടെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ വീണു. റോഡിലൂടെ ഈ സമയത്ത് പാഞ്ഞു വന്ന ലോറി നവാഫിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയാണ് മരണം സംഭവിച്ചത്. ദേശീയ പാതയുടെ ശോചനീയാവസ്ഥ കാരണം അപകടങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ടുണ്ട്. റോഡിന്റെ മോശം അവസ്ഥയാണ് നവാസിന്റെ മരണത്തിന് വഴിയൊരുക്കിയത്.

Test User: