ഗുജറാത്തിലെ നവ്‌സാരിയില്‍ ബസും എസ്.യു.വിയുമായി കൂട്ടുയിടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. 28 പേര്‍ക്ക് പരിക്കേറ്റു.
സൂറത്തിലെ പ്രമുഖ് സ്വാമി മഹാരാജ് ശതാബ്ദി മഹോത്സവം കണ്ട് മടങ്ങുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് ഹൃദയാഘാതമുണ്ടായതുമൂലം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് നവസരായ് ദേശീയ പാതയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറിലേക്ക് ബസ് ഇടുച്ചുകയറുകയായിരുന്നു.
ബസ്‌ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാറിലുണ്ടായിരുന്ന 9 പേരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 28 പേര്‍ക്ക് പരിക്കേറ്റു. സൂറത്തില്‍ നിന്ന് വാല്‍സാദിലേക്ക് പോകുന്ന ബസിന് എതിര്‍വശത്തു നിന്നാണ് കാര്‍വന്നതെന്ന് നവ്‌സാരി പൊലീസ് സൂപ്രണ്ട് ഋഷികേശ് ഉപധ്യായ് പറഞ്ഞു.