അസമിലെ ദിമാ ഹസാവു ജില്ലയിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കൂടുങ്ങിയ മൂന്ന് തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖനിയില്‍ വെള്ളം നിറഞ്ഞ് ഒന്‍പത് തൊഴിലാളികള്‍ കുടുങ്ങിയത്. ഖനിയില്‍ കുടുങ്ങിക്കിടക്കുന്ന മറ്റ് അഞ്ച് തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സംഭവത്തില്‍ കരസേനയെ കൂടാതെ കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനകള്‍ , നാവികസേനയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു
ഖനിക്ക് 310 അടി ആഴമുള്ള ഖനിയില്‍നിന്ന് വെള്ളം പുറത്തേക്ക് പമ്പ് ചെയ്ത് കളയുന്നുണ്ട്. എന്നാല്‍, വെള്ളം കല്‍ക്കരിയുമായി കൂടികലര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. നാവികസേനയില്‍നിന്ന് വൈദഗ്ധ്യം നേടിയ ഡൈവര്‍മാര്‍ക്കും ഖനിക്കുള്ളിലേക്ക് കടക്കാനാകുന്നില്ല.