കൊല്ലം: കൊല്ലത്ത് ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നു മണിയോടെ താന്നി ബിച്ചിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറുകയായിരുന്നു.
ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ചു കയറി; മൂന്നു മത്സ്യത്തൊഴിലാളികള്‍ മരിച്ചു
Ad

