X

അപകടത്തില്‍ കാല് തകര്‍ന്നു; ആംബുലന്‍സില്‍ പരീക്ഷയെഴുതി വിദ്യാര്‍ഥിനി

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി. മുംബൈയിലെ ബാന്ദ്ര സ്വദേശിനിയായ മുബശിറ സാദിഖ് സയ്യിദ് എന്ന വിദ്യാര്‍ഥിനിയാണ് പ്രത്യേക അനുമതിയോടെ ആംബുലന്‍സില്‍ പരീക്ഷ എഴുതിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പരീക്ഷ കഴിഞ്ഞതിനു ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുബശിറയെ കാര്‍ ഇടിക്കുന്നത്. അപകടത്തില്‍ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ബാക്കിയുള്ള പരീക്ഷകള്‍ എഴുതണമെന്ന ആവശ്യം അധ്യാപകരോട് മുബശിറ പറഞ്ഞിരുന്നു.

തുടര്‍ന്ന് പരീക്ഷ ബോര്‍ഡ് സെക്രട്ടറിയെ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അവസാനം വിദ്യാര്‍ഥിക്ക് ആംബുലന്‍സില്‍ വെച്ച് പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കുകയായിരുന്നു. അഞ്ചുമാന്‍ ഇസ്‌ലാം വിദ്യാര്‍ഥിനിയാണ് മുബശിറ.

webdesk14: