X

എ.സി പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ നാല് പേര്‍ മരണപ്പെട്ടു

എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു കുടംബത്തിലെ നാലുപേര്‍ മരണപ്പെട്ടു. കര്‍ണാടകയിലെ വിജയനഗര ജില്ലയിലാണ് അപകടം നടന്നത്. ദമ്പതികളും രണ്ട് കുട്ടികളുമാണ് മരണപ്പെട്ടത്. വെങ്കട്ട് പ്രശാന്ത്, ഭാര്യ ഡി. ചന്ദ്രകല, മകന്‍ അദ്വിക് , മകള്‍ പ്രേരണ എന്നിവരാണ് മരിച്ചത്.

എ.സി വെന്റിലേറ്ററിലെ വാതകം ചോര്‍ന്നതിന് പിന്നാലെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ്  തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവന്നത്. തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.  കുടുംബം ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസിന് സംശയമുണ്ട്.

Test User: