X

അലീഗഢിനു ശേഷം ജാമിയ മില്ലിയ ഇസ്ലാമിയക്കെതിരെയും സംഘപരിവാര്‍ നീക്കം

 

ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വ്വകലാശാലക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായ അക്രമണത്തിനു സമാനമായി ദില്ലിയിലെ പ്രശസ്തമായ ജാമിയ മില്ലിയ ഇസ്ലാമിയക്കെതിരെയും സംഘപരിവാര്‍ നീക്കം. ചൊവ്വാഴ്ച്ച വകുന്നേരം ഒരു സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സര്‍വ്വകലാശാലയുടെ പ്രാധാന കവാടത്തിനു മുന്നിലൂടെ കടന്നു പോവുന്ന റോഡില്‍ തമ്പടിച്ച് വര്‍ഗീയ ചുവയുള്ളതും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു. ‘ജിന്നാക്കീ ഔലാദോന്‍ ബാഹര്‍ ആഒ’ (ജിന്നയുടെ മക്കളെ പൂറത്തിറങ്ങ്) ജാമിയാകൊ ടുക്ടാ കരെംഗെ (ജാമിയയെ ഇല്ലാതാക്കും) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രകോപനം സൃഷ്ടിച്ചത്. ജാമിയ വിദ്യാര്‍ത്ഥികള്‍ സമാധാനപരമായി പ്രശ്‌നത്തോട് പ്രതികരിച്ചത പ്രശ്‌നം പ്രശ്‌നം വഷളാവാതിരിക്കുന്നതിന് സഹായിച്ചു. പിന്നീട് സര്‍വ്വകലാശാല പ്രധാന കവാടത്തിനു മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ബോധപൂര്‍വ്വമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങളാണിതന്നും വിദ്യാര്‍ത്ഥികള്‍ സമചിത്തതയോടെ പ്രശ്‌നങ്ങളെ സമീപിക്കണമെന്നും പ്രതിഷേധ യോഗത്തില്‍ ജാമിയ വിദ്യാര്‍ത്ഥി കൂടിയായ എംഎസ്എഫ് ദേശീയ സെക്രട്ടറി അതീബ് ഖാന്‍ പറഞ്ഞു. അലീഗഢ് വിദ്യാര്‍ത്ഥി യൂനിയന്‍ ഹാളില്‍നിന്ന് ഇന്ത്യ സ്വാതന്ത്രത്തിനു മുന്‍പ് ആലേഖനം ചെയ്യപ്പെടിരുന്ന ജിന്ന ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദു യുവവാഹിനി, ബജ്‌റംഗ്ദള്‍ തുടങ്ങി സംഘപരിവാര്‍ സംഘടനകള്‍ അക്രമം അഴിച്ചു വിട്ടിരുന്നു.

chandrika: