ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് കയ്യടക്കി വെച്ചിരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് കോഴിക്കോട് വെച്ച് പൊലീസ് എട്ടിന്റെ പണി കൊടുത്തു. തിരുവനന്തപുരത്ത് നടക്കുന്ന ചലോ കേരള’ മാര്‍ച്ചില്‍ പങ്കെടുക്കാനായിരുന്നു അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇന്‍ഡോര്‍-കൊച്ചുവേളി എക്‌സ്പ്രസ്സില്‍ യാത്ര ചെയ്തിരുന്നത്.
തങ്ങള്‍ എ.ബി.വി.പി സമ്മേളനത്തിനു പോവുകയാണെും ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബുക്ക് ചെയ്തതാണെന്നും ആരോപിച്ച് ആരേയും അകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ല. കൂടാതെ അകത്തു നിന്നും പൂട്ടുകയും ചെയ്തു.
കണ്ണൂരിലെത്തിയപ്പോള്‍ യാത്രക്കാര്‍ പരാതിപ്പെട്ടെങ്കിലും വണ്ടിയില്‍ തിരക്ക് കുറവായതിനാല്‍ നടപടിയൊന്നും ഉണ്ടായില്ല. എന്നാല്‍ കോഴിക്കോട്ടെത്തിയപ്പോള്‍ റെയില്‍വേ ഉദ്യോഗസ്ഥരും പോലീസും സംഭവത്തില്‍ ഇടപെടുകയായിരുന്നു. എ.ബി.വി.പി ക്കാരില്‍ പലരും ടിക്കറ്റ് തന്നെ എടുത്തിരുന്നില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. ടിക്കറ്റ് എടുക്കാത്ത എല്ലാവര്‍ക്കും ടിക്കറ്റും പിഴയും ഈടാക്കിയായിരുന്നു റെയില്‍വെ തുടര്‍ യാത്ര അനുവദിച്ചത്.