പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ താംലുക്ക് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി അഭിജിത്ത് ഗംഗോപാധ്യായക്ക് എതിരെ നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
ബിജെപി നേതാവിനെ ഒരു ദിവസത്തേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി. മമതാ ബാനര്‍ജിയുടെ വില എത്രയാണെന്നും മമത ഒരു സ്ത്രീയാണോ എന്നുമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ ഗംഗോപാധ്യായ പ്രസംഗിച്ചത്.
അഭിജിത്ത് ഗംഗോപാധ്യായ തരംതാണ പരാമര്‍ശമാണ് നടത്തിയതെന്നും ബംഗാളിന്റെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പ്രസ്താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നും കമ്മീഷന്‍ കടുത്ത ഭാഷയില്‍ താക്കീത് നല്‍കി.
കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യായ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പദവി രാജിവയ്ക്കുകയായിരുന്നു. ആറാം ഘട്ടത്തില്‍, ശനിയാഴ്ചയാണ് താംലുക്ക് മണ്ഡലത്തിലെ വോട്ടെടുപ്പ്.