X

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ അവാര്‍ഡ് രാമനുണ്ണിക്ക് സമര്‍പ്പിച്ചു.

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ കെ.പി രാമനുണ്ണിക്ക് പത്മശ്രീ എം എ യൂസഫലി സമര്‍പ്പിച്ചു. ഫലകവും പ്രശസ്തി പത്രവും അന്‍പതിനായിരത്തി ഒന്ന് രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേരത്തെ അവാര്‍ഡ് ജേതാവിന്റെ പേരുപ്രഖ്യാപനം നടത്തിയത്. സാഹിത്യമേഖലയില്‍ സൗഹൃദ കേരളത്തിന് കെപി രാമനുണ്ണി സ്മ്മാനിച്ച വിവിധ കൃതികളെ ആസ്പദമാക്കിയാണ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ യുഎഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രൗഢഗംഭീര ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
പ്രസിഡണ്ട് പി ബാവ ഹാജി അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.
അബുദാബി ഇസ്ലാമിക് സെന്റര്‍ പ്രഥമ സാഹിത്യ പുരസ്‌കാരം കെ.പി രാമനുണ്ണിക്ക് നല്‍കാനുള്ള തീരുമാനത്തെ യൂസുഫലി അഭിനന്ദിച്ചു. മാനവികതക്കും മതമൈത്രിക്കും വേണ്ടി നിരന്തരം തൂലിക ചലിപ്പിക്കുന്ന എഴുത്തുകാരനാണ് കെ.പി രാമനുണ്ണിയെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീകൃഷ്ണന്‍ മുഹമ്മദ് നബിയെ മുത്തേയെന്നും മുഹമ്മദ് നബി ശ്രീകൃഷ്ണനെ ഇക്കയെന്നും വിളിക്കുന്ന ദൈവത്തിന്റെ പുസ്തകം അദ്ദേഹത്തിന്റെ സൗഹൃദ-സ്‌നേഹ മനസ്സിനെയാണ് വ്യക്തമാക്കുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. യുഎഇ ഭരണാധികാരികളുടെ നന്മയെയും വിശാല വീക്ഷണത്തെയും നിറഞ്ഞ സദസ്സിനുമുന്നില്‍ യൂസുഫലി തന്റെ പ്രസംഗത്തില്‍ വിശദമായി പറഞ്ഞു. പുണ്യമക്ക, മദീന എന്നിവിടങ്ങളില്‍നിന്നും രാജാവ് സമ്മാനിച്ച ലഭിച്ച അമൂല്യ സമ്മാനങ്ങള്‍ അദ്ദേഹം രാമനുണ്ണിക്ക് തന്റെ വിലമതിക്കാനാവാത്ത ഉപഹാരമായി സമ്മാനിച്ചു.
കൂടാതെ ഒരുലക്ഷത്തിയൊന്ന് രൂപയും നല്‍കി.

അബുദാബി ഇസ്ലാമിക് സെന്ററിന്റെ അത്യന്തം മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ച രാമനുണ്ണി, ഈ പുരസ്‌കാരം തന്റെ സാഹിത്യ ജീവിതത്തിലെ സുകൃതമാണെന്ന് പറഞ്ഞു. മലയാളിയുടെ അഭിമാനമായ എം എ യൂസഫലി രക്ഷാധികാരിയായ ഐ.ഐ.സിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. വ്യക്തമായ വീക്ഷണങ്ങളും വ്യത്യസ്ഥതയും വെച്ചുപുലര്‍ത്തുമ്പോഴും സമൂഹത്തിനും സൗഹൃദത്തിനും ഇസ്ലാമിക് സെന്റര്‍ നല്‍കുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ അബുദാബി പൊലിസ് ക്യാപ്റ്റന്‍ ഫാദല്‍ സാലഹ്, അബ്ദുല്ല ഫാറൂഖി, ഷുക്കൂര്‍ അലി കല്ലിങ്ങല്‍, സയ്യിദ് അബ്ദുറഹ്‌മാന്‍ തങ്ങള്‍ എന്നിവരും പങ്കെടുത്തു.
ട്രഷറർ ഹിദായത്തുല്ല നന്ദി രേഖപ്പെടുത്തി.ഐ.സി ടാലന്റ് ക്ലബ്ബ് അവതരിപ്പിച്ച കലാപരിപാടികളും ഗസല്‍സന്ധ്യയും പരിപാടിയുടെ മാറ്റുകൂട്ടി.

webdesk15: