അബുദാബി: അബുദാബിയില്‍ വില്ലയിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവര്‍ മുഴുവന്‍ യുഎഇ സ്വദേശികള്‍. അബുദാബി ബനിയാസിനുടുത്ത് വില്ലയിലുണ്ടായ തീപിടിത്തത്തില്‍ ആറുപേര്‍ക്കാണ് ജീവഹാനി നേരിട്ടത്. ആറുപേരുടെയും ഖബറടക്കം ഇന്ന് രാത്രി ബനിയാസ് മഖബറയില്‍ നടക്കും.
ഫാതിമ മുഹമ്മദ് അല്‍ഹുസ്‌നി, ശൈഖ മുഹമ്മദ് അല്‍ഹുസ്‌നി, മിന്ന മുഹമ്മദ് അ്ല്‍ഹുസ്‌നി, ഖാലിദ് ഈസ എന്നിവര്‍ മരണപ്പെട്ടവരില്‍പെടുന്നു.
ഇവരെല്ലാം യുഎഇ സ്വദേശികളാണെന്ന് അബുദാബി പൊലീസ് ഉന്നത ഉദ്യോഗസ്ഥന്‍ ചന്ദ്രികയോട് പറഞ്ഞു. പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന ഏഴുപേരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ഞായറാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു.
തീപിടിത്ത വാര്‍ത്തയറിഞ്ഞതുമുതല്‍ പ്രവാസികളുടെ കുടുംബങ്ങളും സുഹൃത്തുക്കളും കടുത്ത ആശങ്കയിലാണ്. മരണപ്പെട്ടവരുടെ പേരുവിവരം അറിയുന്നതിനായി നാട്ടില്‍നിന്നും നിരവധി അന്വേഷണങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.