അബുദാബി: അബുദാബി അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കമായി. ഈ മാസം 28 വരെ നീണ്ടുനില്‍ക്കുന്ന പുസ്തക മേളയില്‍ 85ല്‍ പരം രാജ്യങ്ങളില്‍നിന്നുള്ള 1300 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്.
യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പുസ്തക മേളയില്‍ അഞ്ച് ലക്ഷത്തില്‍പരം ശീര്‍ഷകങ്ങളിലുള്ള പുസ്തകങ്ങളാണ് വായനാപ്രേമികള്‍ക്കാണ് സജ്ജമാക്കിയിട്ടുള്ളത്. അബുദാബി അഡ്‌നികിലെ പ്രദര്‍ശന ഹാളില്‍ നടക്കുന്ന പുസ്തകമേള രാവിലെ 9മുതല്‍ രാത്രി 10 വരെ പ്രവേശനമുണ്ടായിരിക്കും. 2000ല്‍പരം കലാ-സാഹിത്യ-സാംസ്‌കാരിക പരിപാടികള്‍ ഇതൊടനുബന്ധിച്ചു ഒരുക്കിയിട്ടുണ്ട്.
അബുദാബി പുസ്തകമേള അറബ് ലോകത്തെ പ്രധാന സാഹിത്യവേദികളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഇത് 32-ാം തവണയാണ് ബൃഹത്തായ അക്ഷരമേളക്ക് അബുദാബി സാക്ഷ്യം വഹിക്കുന്നത്.
കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, മനറത്ത് അല്‍ സാദിയാത്ത്, സോര്‍ബോണ്‍ യൂണിവേഴ്സിറ്റി അബുദാബി, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി അബുദാബി, ലോഗോസ് ഹോപ്പ്, ലോഗോസ് ഹോപ്പ് എന്നിവ ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളില്‍ എഡിഐബിഎഫ് പരിപാടികള്‍ സംഘടിപ്പിക്കും.