X

വീണ്ടും മലയാളിക്ക് ‘ലോട്ടറി’,അബുദാബി ബിഗ് ടിക്കറ്റിന്റെ 30 കോടി കാസര്‍കോടുകാരിക്ക്

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം (30 കോടിയോളം രൂപ) ലഭിച്ചത് കാസര്‍കോട് സ്വദേശിനിക്ക്. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വല്‍ സ്വദേശി തസ്ലീന പുതിയപുരയിലിനെയാണ് ഭാഗ്യം തുണച്ചത്.

ജനുവരി 26-ന് ഓണ്‍ലൈനായെടുത്ത 291310 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അവിശ്വസനീയമാണിതെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളുടെ ആദ്യ ഫോണ്‍കോളിന് തസ്ലീനയുടെ മറുപടി. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ഖത്തറിലെ ദോഹയില്‍ താമസിക്കുകയാണ് ഇവര്‍. പ്രമുഖ ഹോട്ടല്‍ ശൃംഖലയായ എംആര്‍എയുടെ ഉടമകളിലൊരാളായ അബ്ദുല്‍ ഖദ്ദാഫാണ് ഭര്‍ത്താവ്. തമിഴ് സിനിമാതാരം ആര്യയുടെ സഹോദരി കൂടിയാണ് തസ്ലീന.

ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവന്‍ നറുക്കും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ഇവരില്‍ ഭൂരിഭാഗവും മലയാളികളും. രണ്ടാം നറുക്കായ മൂന്നരലക്ഷം ദിര്‍ഹത്തിന് (69.5 ലക്ഷം രൂപ) ദുബായില്‍ ജോലി ചെയ്യുന്ന പ്രേം മോഹന്‍ അര്‍ഹനായി. മൂന്നാം നറുക്കായ ഒരു ലക്ഷം ദിര്‍ഹത്തിന് (19 ലക്ഷത്തോളം രൂപ) അലി അസ്‌കറും നാലാം നറുക്കായ 80,000 ദിര്‍ഹത്തിന് (15 ലക്ഷത്തോളം രൂപ) നിധിന്‍ പ്രകാശും സ്വന്തമാക്കി.

 

Test User: