X
    Categories: GULFNews

അബുദാബി ഗതാഗത വിഭാഗത്തിന് 13 അവാര്‍ഡുകള്‍

അബുദാബി: അബുദാബി ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി) 13 അവാര്‍ഡുകള്‍ നേടി ശ്രദ്ധേയമായി. മിഡില്‍ ഈസ്റ്റ്,
നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള അവാര്‍ഡുകളാണ് ഐടിസി കരസ്ഥമാക്കിയത്.നാല് ഗോള്‍ഡ് അവാര്‍ഡുകളും ആറ് സില്‍വര്‍ അവാര്‍ഡുകളും മൂന്ന് വെങ്കല അവാര്‍ഡുകളും ലഭിച്ചു. ഇത് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയും സമര്‍ത്ഥവും സംയോജിതവുംസുസ്ഥിരവുമായ ഗതാഗത സംവിധാനം സ്ഥാപിക്കുന്നതിലൂടെയാണ് ബഹുമതി കരസ്ഥമാക്കിയത്.

അബുദാബിയിലെ ഗതാഗത വിഭാഗം അടുത്തകാലത്തായി വരുത്തിയ പരിഷ്‌കാരങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു. പൊതുജനങ്ങളുടെ സൗകര്യവും മികച്ച സേവനവും ലക്ഷ്യമാക്കി നിരവധി നൂതന നടപടികളാണ് ഐടിസി പ്രാവര്‍ത്തികമാക്കിയത്.

webdesk13: