അബുദാബി എമിറേറ്റിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ ഈ വര്‍ഷത്തെ കൊയ്ത്തുത്സവം നവംബര്‍ 27 ന് നടക്കും. 44 വര്‍ഷം പിന്നിടുന്ന കൊയ്തുത്സവമെന്ന ഖ്യാതിയോടെയാണ് ഇത്തവണ കൊയ്തുത്സവം നടക്കുന്നത്.
ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ് അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഡോക്ടര്‍ രാമസ്വാമി ബാലാജി മുഖ്യാതിഥി ആയിരിക്കും . മുന്‍ക്രിക്കറ്റ് താരം ശീശാന്ത് സംബന്ധിക്കും. ഇടവക വികാരി ഫാദര്‍ എല്‍ദോ എം പോള്‍ നേതൃത്വത്തില്‍ നല്‍കും.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷവും യു.എ.ഇയുടെ 51-ാം വാര്‍ഷികാഘോഷങ്ങളും ഇതോടൊപ്പം നടക്കും. ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് സമൂഹത്തോട് യുഎഇ ഭരണാധികാരികള്‍ കാണിക്കുന്ന മഹാ മനസ്‌കതയും മത സൗഹാര്‍ദ്ദ നിലപാടുകളും ഏറെ പ്രശംസനീയവും കടപ്പെട്ടതുമാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 1983ല്‍ ഖാലിദിയയയിലും പിന്നീട് നിലവിലുള്ള സ്ഥലത്തേക്കും ദേവാലയം സ്ഥാപിക്കുന്നതിലും ഭരണാധികാരികളും രാജകുടുംബവും നല്‍കിയ പിന്തുണ അവിസ്മരണീയമാണ്.
1978ല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ആണ് ആദ്യമായി യുഎഇയില്‍ കൊയ്തുത്സവത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദേവാലയത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി മാറിയ കൊയതുത്സവം എല്ലാ വര്‍ഷവും ആഘോഷിക്കപ്പെടുന്നു. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ ആഹ്വാനം ഉള്‍കൊണ്ടു കാലാവസ്ഥാ വ്യതിയാനത്തിനെ ചെറുക്കുവാനുള്ള സന്ദേശം കൊയ്തുത്സവത്തില്‍ പുതുതലമുറക്ക് കൈമാറും.
കത്തീഡ്രല്‍ അംഗങ്ങളെ കൂടാതെ, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഉത്സവത്തിനെത്തും. വിവിധ രുചിക്കൂട്ടുകള്‍, വീട്ടുപകരണങ്ങള്‍, വിദ്യാഭ്യാസ സാമഗ്രികള്‍, കലാരൂപങ്ങള്‍, വിവിധയിനം സസ്യങ്ങള്‍ തുടങ്ങി വ്യത്യസ്തമായ ഇരുപത്തിയഞ്ച് സ്റ്റാളുകള്‍ ഉണ്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പരിപാടികളും അരങ്ങേറും.
അബുദാബിയില്‍നിന്ന് ഉപരിപഠനത്തിനുപോയ നിരവധി വിദ്യാര്‍ത്ഥി ഇടവകാംഗങ്ങളും പ്രവാസം അവസാനിപ്പിച്ചവരും ആഘോഷത്തില്‍ പങ്കെടുക്കാനെത്തും. യുഎഇയിലെ വിവിധ മന്ത്രാലയങ്ങളുടെ കീഴിലുള്ള പ്രകൃതി സംരക്ഷണം , വനവല്‍ക്കരണം , ജലസംരക്ഷണം , ഭൗമസംരക്ഷണം എന്നീ പദ്ധതികളുമായി കത്തീഡ്രല്‍ സജീവ സാന്നിധ്യമുണ്ടാവുകയും ഭരണാധികാരികളുടെ അംഗീകാപ്രശംസ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.
ബ്രഹ്മവാര്‍ ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ്, ഫാദര്‍ എല്‍ദോ എം പോള്‍, ട്രസ്റ്റീ തോമസ് ജോര്‍ജ്ജ്, സെക്രട്ടറി ഐ തോമസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ റെജി ഉലഹന്നാന്‍, ജോയിന്റ് ഫിനാന്‍സ് കണ്‍വീനര്‍ റോയ്മോന്‍ ജോയ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.