X
    Categories: gulfNews

അബുദാബി ശക്തി തിയറ്റേഴ്സ് അവാര്‍ഡ് പ്രഖ്യാപിച്ചു

അബുദാബിയിലെ സാംസ്‌കാരിക സംഘടനയായ ശക്തി തിയറ്റേഴ്സ് 2021 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ശക്തി എരുമേലി പുരസ്‌കാരത്തിന് പ്രൊഫ. എംകെ സാനു അര്‍ഹനായി.കേസരി ഒരു കാലഘട്ടത്തിന്റെ സൃഷ്ടാവ് എന്ന കൃതിയാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.

വിജ്ഞാന സാഹിത്യത്തിനുള്ള അവാര്‍ഡിന് ഭരണഘടന, ചരിത്രവും സംസ്‌കാരവും എന്ന കൃതിക്ക് പി രാജീവ് അര്‍ഹനായി.കെ ആര്‍ മല്ലികയുടെ അകം എന്ന കൃതി മികച്ച നോവലിനുംവി ആര്‍ സുധീഷിന്റെ കടുക്കാച്ചി മാങ്ങ എന്ന കഥയും അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടു.

ബാലസാഹിത്യത്തില്‍ അപ്പുവും അച്ചുവും എന്ന സേതുവിന്റെ കൃതിയും കവിതയില്‍ രാവുണ്ണിയുടെ കറുത്ത വറ്റേ, കറുത്ത വറ്റേ എന്ന കവിതയും അസീം താന്നിമൂടിന്റെ മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തും തെരഞ്ഞെടുക്കപ്പെട്ടു.നാടക വിഭാഗത്തില്‍ ഇപി ഡേവിഡിന്റെ ഇരിക്കപ്പിണ്ഡം കഥ പറയുന്നു രാജ് മോഹന്‍ നീലേശ്വരത്തിന്റെ ജീവിതം തുന്നുമ്പോള്‍ എന്ന നാടകവും അവാര്‍ഡിന് അര്‍ഹരായി.നിരൂപണ വിഭാഗത്തില്‍ ശക്തി തായാട്ട് അവാര്‍ഡിന് വിയു സുരേന്ദ്രന്റെ അകം തുറക്കുന്ന കവിതകള്‍ ഇഎം സൂരജിന്റെ കവിതയിലെ കാലവും കാല്‍പ്പാടുകളും തെരഞ്ഞെടുക്കപ്പെട്ടു.

നാടകരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചുശക്തി ടികെ രാമകൃഷ്ണന്‍ പുരസ്‌കാരത്തിന് സിഎല്‍ ജോസ് അര്‍ഹനായി.
പി കരുണാകരന്‍ ചെയര്‍മാനും എകെ മൂസ്സ മാസ്റ്റര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.1987 മുതല്‍ ശക്തി അവാര്‍ഡുകള്‍ നല്‍കിവരുന്നതായി പ്രസിഡന്റ് ടി കെ മനോജ് ജനറല്‍ സെക്രട്ടറി സഫറുല്ല പലപ്പെട്ടി, ട്രഷറര്‍ അന്‍വര്‍ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

 

Test User: