X
    Categories: Newsworld

വ്യാജ സന്ദേശത്തിലൂടെയുള്ള തട്ടിപ്പ് സംഘത്തെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ്

മൊബൈല്‍ ഫോണില്‍ വ്യാജസന്ദേശം നല്‍കി തട്ടിപ്പു നടത്തുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു. ബാങ്കില്‍നിന്നും മറ്റു അധികൃതരില്‍നിന്നുമാണെന്ന വ്യാജേന വിളിച്ചു ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് പണം തട്ടുന്നത് തുടരുന്ന പശ്ചാത്തലത്തിലാണ് അബുദാബി പൊലീസ് ഇതുസംബന്ധിച്ചു വ്യാപകമായ ബോധവല്‍ക്കരണം നടത്താന്‍ തീരുമാനിച്ചതെന്ന് അബുദാബി പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ റാഷിദ് ഖലഫ് അല്‍ദാഹിരി വ്യക്തമാക്കി. വരുംദിവസങ്ങളില്‍ വിവിധ ഭാഷകളില്‍ വ്യാപകമായി ബോധവല്‍ക്കരണം നടത്തുമെന്ന് അബുദാബി പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട 1740 പേര്‍ക്ക് പണം തിരികെ ലഭിക്കാന്‍ അബുദാബി പൊലീസിന്റെ ഇടപെടലിലൂടെ സാധ്യമായിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ 21 ദശലക്ഷെം ദിര്‍ഹമാണ് ഇത്തരത്തില്‍ തിരിച്ചുപിടിച്ചത്.

ഇത്തരം തട്ടിപ്പുകാരുടെ ഫോണ്‍ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാല്‍ ഉടനെ ബാങ്കുകളെയോ പൊലീസിനെയോ വിവരം അറിയിക്കേണ്ടതാണ്. ബാങ്കുകളില്‍നിന്നോ മറ്റു അധികൃതരോ ബാങ്ക് യാതൊരുവിധ കാര്യങ്ങളും ഫോണ്‍ വഴി അന്വേഷിക്കുകയില്ല. അതുകൊണ്ടുതന്നെ അത്തരം കോളുകള്‍ തികച്ചും വ്യാജമാണെന്ന തിരിച്ചറിവ് പൊതുജനങ്ങള്‍ക്കുണ്ടാവണമെന്ന് അബുദാബി പൊലീസ് പറഞ്ഞു.

Test User: