X
    Categories: GULF

അബുദാബി പൊലീസ് വേട്ടക്കാരെ പിടികൂടി 

അബുദാബി: അനധികൃതമായി വേട്ടക്കിറങ്ങിയവരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.
അബുദാബി അല്‍ ഖതം പ്രദേശത്തുനിന്നാണ് അബുദാബി പോലീസ് പ്രത്യേക പട്രോളിംഗ് ഡിപ്പാര്‍ട്ട്മെന്റ് അബുദാബി പരിസ്ഥിതി വിഭാഗത്തിന്റെ സഹകരണത്തോടെ വേട്ടക്കാരെ അറസ്റ്റുചെയ്തത്.
വന-പരിസ്ഥിതി സംരക്ഷണത്തിനുള്ള സംയുക്ത സമിതിയുടെ എമിറേറ്റിലെ അല്‍ ഖതമിന് വടക്കുള്ള മണല്‍ പ്രദേശത്ത് പരിസ്ഥിതി ലംഘിച്ചു കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന തിനിടെയാണ് സംഘത്തിലെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്.
നിയമലംഘനം നടത്തിയ 5 പേരെ ഇവരുടെ വാഹനത്തിനടുത്ത് നിന്ന് അറസ്റ്റ് ചെയ്തതായി സംയുക്ത സമിതി വിശദീകരിച്ചു.
ജനറല്‍ കമാന്‍ഡിലെ വന്യ പരിസ്ഥിതി സംരക്ഷണ സംയുക്ത സ മിതി ചെയര്‍മാന്‍ കേണല്‍ പൈലറ്റ് ഷെയ്ഖ് സായിദ് ബിന്‍ ഹമദ് അല്‍ നഹ്‌യാന്‍ ഇക്കാര്യം സ്ഥിരീകരിച്ചു.
വന്യജീവികളുടെയും കരുതല്‍ ശേഖരങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണമെന്ന  ഭരണകൂടത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുമെന്ന് അബുദാബി പോലീസ്
വ്യക്തമാക്കി.
 വംശനാശഭീഷണി നേരിടുന്ന അപൂര്‍വ മൃഗങ്ങളെ സംരക്ഷിക്കുന്നതിനും വ ന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പരിസ്ഥിതി അവബോധം വളര്‍ത്തുന്ന തിനും സംയുക്ത സമിതി ശക്തിപ്പെടുത്തിയതായി അബുദാബി പരിസ്ഥിതി ഏജന്‍സി സെക്രട്ടറി ജനറല്‍ എക്‌സലന്‍സി ഡോ. ഷെയ്ഖ സലേം അല്‍ ദഹേരി പറഞ്ഞു.

webdesk17: