അബുദാബി മലയാളി സമാജം മലയാളം മിഷന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും മലയാളം ക്ലാസ് വിജയികള്‍ക്കുള്ള കേരള സര്‍ക്കാറിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.സമാജം പ്രസിഡണ്ട് റഫീഖ് കയനയിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ് സ്വാഗതം പറഞ്ഞു.മുന്‍പ്രവാസികാര്യ മന്ത്രി എം.എം. ഹസ്സന്‍ മുഖ്യാതിഥിയായിരുന്നു.
മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍ ചെയര്‍മാന്‍ സൂരജ് പ്രഭാകരന്‍, പ്രസിഡണ്ട് വിപി കൃഷ്ണകുമാര്‍, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു.ഉന്നത മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫി വിതരണം ചെയ്തു. സമാജം പാട്രണ്‍ ലൂയിസ് കുരിയാക്കോസ്, ഭരണ സമിതി അംഗങ്ങളായ രഘിന്‍ സോമന്‍, റിയാസ്, എ.എം അന്‍സാര്‍, സാബു അഗസ്റ്റിന്‍, അനില്‍ കുമാര്‍ ടി ഡി. എന്നിവര്‍ പങ്കെടുത്തു.
സമാജം മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മലയാളം മിഷന്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ട്രഷറര്‍ അജാസ് അപ്പാടത്ത്, ബിജു വാരിയര്‍, അദ്ധ്യാപകരായ അനില്‍ കുമാര്‍, നൗഷിദ ഫസല്‍, സംഗീത ഗോപകുമാര്‍, ബിന്‍സി ലെനിന്‍, ഭാഗ്യദീപം രാജീവ്, ശ്രീലക്ഷ്മി, അനീഷ് ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അബുദാബി ഇന്‍കാസ് സമാജത്തിന് നല്‍കിയ 110 പുസ്തകങ്ങള്‍ ഭാരവാഹികളായ സലീം ചിറക്കല്‍, നിബു സാം ഫിലിപ്പ് ലൈബ്രറിയന്‍ അബ്ദുള്‍ റഷീദ്, ലൈബ്രറി ചുമതലയുള്ള അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ ഏറ്റുവാങ്ങി. സമാജം ജോ.സെക്രട്ടറി മനു കൈനഗിരി നന്ദി പറഞ്ഞു.