തിരുവനന്തപുരം: അബുദാബി മലയാളി സമാജത്തിന്റെ 38-ാമത് സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഇത്തവണത്തെ സാഹിത്യപുരസ്‌കാരത്തിന് ഡോ.എം.എന്‍. കാരശ്ശേരിയാണ് അര്‍ഹനായത്. അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും, ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
പ്രശസ്ത കവി പ്രൊഫ. വി.മധുസൂദനന്‍ നായര്‍ അധ്യക്ഷനായ സാഹിത്യ പുരസ്‌കാര നിര്‍ണയസമിതിയില്‍ ഡോ. പി. വേണുഗോപാലന്‍ (കലാമണ്ഡലം) ഡോ. ബിജു ബാലകൃഷ്ണന്‍ (കവി, നിരൂപകന്‍, ഭാഷാ ഇന്‍സ്റ്റിട്യൂട്ട് മുന്‍ എഡിറ്റര്‍) എന്നിവര്‍ അംഗങ്ങളായിരുന്നു.
1982 മുതല്‍ നല്‍കിവരുന്ന സമാജം സാഹിത്യപുരസ്‌കാരം,
മുടക്കം കൂടാതെ നല്‍കി വരുന്നുണ്ട്. സമാജം സാഹിത്യ വാര്‍ഡ് ഏറെ ആദരവോടെയാണ് മലയാള സാഹിത്യലോകം നോക്കിക്കാണുന്നത്. മലയാള ഭാഷക്കും സമൂഹത്തിന്റെ കെട്ടുറപ്പിന് വേണ്ടിയും ഉറച്ച നിലപാടുകളുള്ള പ്രതിഭാസമ്പന്നനായ ആചാര്യനാണ് ഡോ. എം.എന്‍. കാരശ്ശേരിയെന്ന് ജഡ്ജിങ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍ക്കുപുറമെ സമാജം സാഹിത്യവിഭാഗം സെക്രട്ടറി ടി.ഡി. അനില്‍കുമാര്‍, മീഡിയ സെക്രട്ടറി ഷാജഹാന്‍ ഹൈദരാലി, സീനിയര്‍ കമ്മിറ്റി അംഗം എ.എം. അന്‍സാര്‍, വനിതാവിഭാഗം കണ്‍വീനര്‍ ഷഹ്നമുജീബ്, മുന്‍പ്രസിഡന്റ് ബി.യേശുശീലന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടൂത്തു.