അബുദാബി: അബുദാബിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള സോഷ്യല്‍ സെന്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദീര്‍ഘകാലമായി പ്രവര്‍ത്തനരംഗത്ത് സജീവമായി നിലകൊള്ളുന്ന എകെ ബീരാന്‍കുട്ടി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
സത്യന്‍ കെ. (ജനറല്‍ സെക്രട്ടറി) ഷബിന്‍ പ്രേമരാജന്‍ (ട്രഷറര്‍) റോയ് ഐ വര്‍ഗ്ഗീസ് (വൈസ്പ്രസിഡണ്ട്) റെജിലാല്‍ കോക്കാടന്‍ (ഓഡിറ്റര്‍) സുല്‍ഫിക്കര്‍ വട്ടപ്പറമ്പില്‍(അസി.ഓഡിറ്റര്‍) എന്നിവരെയും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി ലതീഷ് ശങ്കര്‍, അബ്ദുസ്സലാം നഹാസ്, റഫീഖ് അലി കൊല്ലിയത്ത്, റഫീഖ് ചാലില്‍ മുനമ്പത്ത്, പിഎം സുലൈമാന്‍, ഇ റഷീദ്, ഷോബി കെഎ, ശ്രീകാന്ത് പൊക്കാടത്ത്, അഭിലാഷ് തോമസ് തറയില്‍, വേലായുധന്‍ സുഭാഷ് എന്നവരെയും തെരഞ്ഞെടുത്തു.
അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപ്പാര്‍ട്മെന്റ് പ്രതിനിധികളായ ഖുലൂദ് അബ്ദുള്ള, അഹ്‌മദ് അല്‍ മന്‍സൂറി, അബ്ദുല്ല ്അഹമ്മദ് ഹുസൈന്‍, മിനിസ്ട്രി ഓഫ് കമ്മ്യൂണിറ്റി പ്രതിനിധി മെഹറ അല്‍ അംറി എന്നിവര്‍ സന്നിഹിതരായിരുന്നു.