അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 2023-2024 വര്‍ഷത്തെ പ്രവര്‍ത്തനോല്‍ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുമെന്ന് സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
28ന് ഞായറാഴ്ച വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന പരിപാടിയില്‍ യുഎഇ പ്രസിഡണ്ടിന്റെ മുന്‍മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ഹാഷിമി, ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലി എംഎ മുഖ്യാതിഥികളായിരിക്കും.
1972ല്‍ സ്ഥാപിതമായ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രവാസലോകത്തെ ശ്രദ്ധേയമായ പ്രസ്ഥാനമാണ്. സാമൂഹിക -സാംസ്‌കാരിക രംഗത്ത സെന്റര്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവനങ്ങളിലൂടെ ഓരോ വര്‍ഷവും ആയിരക്കണക്കിനുപേര്‍ക്ക് സഹായകമായിമാറുന്നുണ്ട്.
പ്രവാസികള്‍ക്കിടയിലെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വിദേശത്ത് കുടുങ്ങിപ്പോകുന്നവരെ നാട്ടിലെത്തിക്കുന്നതിലുമെല്ലാം കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ സേവനങ്ങള്‍ മാതൃകാപരമാണ്.
പുതിയ കമ്മിറ്റി ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് ചുമതലയേറ്റത്. അടുത്ത ഒരുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖയും പദ്ധതികളുടെ പ്രഖ്യാപനവും 28ന് നടക്കുമെന്ന് പ്രസിഡണ്ട് പി.ബാവഹാജി, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി,ട്രഷറര്‍ ഹിദായത്തുല്ല എന്നിവര്‍ പറഞ്ഞു.
ഭാരവാഹികളായ അബ്ദുല്‍റഊഫ് അഹ്‌സനി, ഹാരിസ് ബാഖവി, ഹൈദര്‍ ബിന്‍ മൊയ്തു, സ്വാലിഹ് വാഫി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുസഫ, ബനിയാസ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വാഹനസൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 6424488 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്