X

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെ കീഴില്‍ ലിറ്റററി ക്ലബ്ബ് രൂപീകരിച്ചു.സാഹിത്യാഭിരുചിയുള്ള സെന്റര്‍ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ വേദിയൊരുക്കുകയും സാഹിത്യ വിഭാഗം ഒരുക്കുന്ന പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ലിറ്റററി ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.

ഇതുസംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ സെന്റര്‍ ജനറല്‍ സെക്രട്ടരി അഡ്വ: കെ.വി മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. ഇസ്ലാമിക് സെന്റര്‍ മുന്‍ ജനറല്‍ സെക്രട്ടറിയും കെഎംസിസി നേതാവുമായ എംപിഎം റഷീദ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥകാരനും വിവര്‍ത്തകനുമായ മുഹമ്മദ് നാഫിഹ് വാഫി മുഖ്യപ്രഭാഷണം നടത്തി. അബുദാബി കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഷാനവാസ് പുളിക്കല്‍ ആശംസാ പ്രസംഗംനടത്തി.

എഴുത്തുകാരനും ചരിത്രകാരനുമായ ജുബൈര്‍ വെള്ളാടത്ത് രചിച്ച ‘എന്റെ ആനക്കര, നാള്‍വഴികളും നാട്ടു വഴികളും’ എന്ന പുസ്തകം ഇസ്ലാമിക് സെന്റര്‍ ലൈബ്രറിയിലേക്ക് സമ്മാനിച്ചു.സാഹിത്യ വിഭാഗം സെക്രട്ടരി യു.കെ മുഹമ്മദ്കുഞ്ഞി ചെയര്‍മാനും, ജുബൈര്‍ വെള്ളാടത്ത് ജനറല്‍ കണ്‍വീനറും മുഹമ്മദലി മാങ്കടവ്, നൗഫല്‍ പേരാമ്പ്ര എന്നിവര്‍ കണ്‍വീനര്‍മാരായും ലിറ്റററി ക്ലബ്ബിന് രൂപം നല്‍കി.

ഐഐസി ബുക്ക് ഫെസ്റ്റ്, അരനൂറ്റാണ്ട് പിന്നിടുന്ന സെന്ററിന്റെ സമഗ്രമായ ചരിത്ര ഗ്രന്ഥം തുടങ്ങി സാഹിത്യ വിഭാഗം ഒരു വര്‍ഷം നടത്താനുദ്ദേശിക്കുന്ന പദ്ധതികള്‍ യോഗത്തില്‍ സെക്രട്ടറി വിശദീകരിച്ചു. യു.കെ. മുഹമ്മദ് കുഞ്ഞി സ്വാഗതവും, കള്‍ച്ചറല്‍ സെക്രട്ടരി സ്വാലിഹ് വാഫി നന്ദിയും പറഞ്ഞു.

webdesk11: