ജറൂസലം: പ്രമുഖ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബൂ അഖ്‌ലയെ വെടിവെച്ചു കൊന്നതിനെക്കുറിച്ച് ഇസ്രാഈല്‍ അന്വേഷണം നടത്തില്ല. കുറ്റക്കാരായ സൈനികര്‍ക്കെതിരെയുള്ള നിയമനടപടികള്‍ രാജ്യത്ത് വിമര്‍ശനങ്ങള്‍ക്കിടയാക്കുമെന്ന ഭീതിയാണ് ഇസ്രാഈലിനെ അന്വേഷണത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് മാധ്യമങ്ങള്‍ പറയുന്നു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനീനില്‍ സൈനിക റെയ്ഡ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് 51കാരിയായ അഖ്‌ല കൊല്ലപ്പെട്ടത്.
അന്വേഷണം നടത്തേണ്ടതില്ലെന്ന ഇസ്രാഈല്‍ തീരുമാനം തങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് അഖ്‌ലയുടെ കുടുംബം പറഞ്ഞു. ഇസ്രാഈലിന്റെ ഭാഗത്തുനിന്ന് ഇതെല്ലാം പ്രതീക്ഷിച്ചതാണ്. അതുകൊണ്ട് അവരോട് അന്വേഷണത്തില്‍ പങ്കെടുക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെടാതിരുന്നതെന്ന് കുടുംബം പ്രസ്താവനയില്‍ പ്രതികരിച്ചു.