മടക്കിവെച്ച പുസ്തകതതിനുമീതെ വളയിട്ട കൈയില്‍ ഉയര്‍ന്നുനില്‍ക്കുന്ന വലംപിരിശംഖ്. സംഗതി ഇത് സ്വര്‍ണമാണ്. കുറച്ചൊന്നുമല്ല 117 പവന്‍. ഇന്ന് കൊല്ലത്ത് എത്തിച്ചേരുന്ന കലോത്സവ സ്വര്‍ണക്കപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഈ സ്വര്‍ണക്കപ്പിനു പിന്നില്‍ വലിയൊരു കഥയുണ്ട്. 1985 ല്‍ എറണാകുളത്ത് സംസ്ഥാന കലോത്സവത്തില്‍ വിധികര്‍ത്താവായി എത്തിയ വൈലോപ്പിള്ളി ശ്രീധരമേനോനാണ് സ്‌കൂള്‍ കലോത്സവത്തിനും സ്വര്‍ണക്കപ്പ് വേണമെന്ന ആവശ്യം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം ജേക്കബിനുള്ളില്‍ ഉന്നയിച്ചത്.