2015 മുതൽ എയ്ഡഡ് സ്കൂളിൽ ജോലി ചെയ്യ്ത് വരുന്ന മുപ്പതിനായിരത്തോളം അധ്യാപക – അനധ്യാപക ജീവനക്കാർക്ക് ഇതുവരെ ജോലി സംരക്ഷണം സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. അവസാനമായി 2014 -15 വർഷം വരെയാണ് ജോലി സംരക്ഷണം ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ കുറവ് മൂലം പുറത്തു പോകുന്ന അവസ്ഥയുണ്ടായാൽ ഒരുപാട് അധ്യാപകൻ സർവീസിൽ നിന്നും പുറത്തു പോകേണ്ടിവരും.
നിലവിൽ 1:1 സംവിധാനം നിലവിലുള്ളതിനാലും ന്യൂലി സ്കൂളിൽ ഒരു സംരക്ഷിത അധ്യാപകൻ നിർബന്ധമായും ജോലി ചെയ്യേണ്ടതിനാലും HTV തസ്തികയിൽ നിർബന്ധമായും സംരക്ഷിത അധ്യാപകനെ നിയമിക്കേണ്ടതിനാലും നിലവിൽ സ്കൂളിൽ ലഭ്യമാക്കാൻ പല വിദ്യാഭ്യാസ ഡയറക്ടർ ഓഫീസിന് കീഴിലും അധ്യാപക- അനധ്യാപകർ അധ്യാപക ബാങ്കിൽ ഇല്ലാത്തതിനാൽ ദിവസവേതന ജീവനക്കാരെ നിയമിക്കാനാണ് പല ഡിഡിഇ ഓഫീസുകളിൽ നിന്നും നിർദ്ദേശിച്ചിരിക്കുന്നത്. ആയതിനാൽ സർക്കാരിന് സാമ്പത്തിക നഷ്ടം ഇല്ലാതെ തന്നെ ഈ വിഷയം പരിഹരിക്കാൻ സർക്കാരിന് കഴിയും.
എട്ടോളം വർഷം ജോലി ചെയ്ത് പുറത്തു പോകേണ്ടിവരുന്ന 2015 മുതൽ 2024 വരെ ജോലിയിൽ പ്രവേശിച്ച എല്ലാ അധ്യാപക- അനധ്യാപകർക്കും കൂടി സംരക്ഷണം നൽകുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് ടീച്ചേഴ്സ് മൂവ്മെൻറ് ഓഫ് കേരള നിവേദനം നൽകി കഴിഞ്ഞു ഈ വിഷയത്തിൽ ശക്തമായി ഇടപെട്ട് പരിഹാരം കാണുന്നതിന് എല്ലാ എംഎൽഎമാർക്കും വിദ്യാഭ്യാസ മേഖലയിലെ എല്ലാ സംഘടന നേതാക്കൾക്കും ജീവനക്കാരുടെ കൂട്ടായ്മ നിവേദനം നൽകിവരുന്നു.
അധ്യാപക ബാങ്കിൽ നിലവിൽ കൂടുതൽ പേർ ഇല്ലാത്തതിനാൽ സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ലാതെ തന്നെ നിയമന അംഗീകാരം ലഭിച്ച എല്ലാവർക്കും സംരക്ഷണം നൽകുവാൻ സർക്കാരിന് കഴിയും ഈ വിഷയത്തിൽ വളരെ പെട്ടെന്ന് സർക്കാർ തീരുമാനമെടുക്കമെന്ന് ടീച്ചേഴ്സ് പ്രൊട്ടക്ഷൻ മൂവ്മെന്റ് ഓഫ് കേരള സംസ്ഥാന ഭാരവാഹികളായ ബിൻസി എറണാകുളം, ആസിഫ്.ടി കോഴിക്കോട്, പ്രതാപൻ തൃശൂർ തുടങ്ങിയവർ പത്രക്കുറിപ്പിൽ അറിയിച്ചു.